Friday, November 4, 2011

പിതൃത്വം


സ്വന്തം സ്വത്തും സ്നേഹവും നല്‍കി വളര്‍തപ്പെടുന്ന തന്റെ അനന്തരാവകാശി
സ്വന്തം ബീജത്തില്‍ പിറക്കുന്നത്‌ തന്നെയാകണമെന്നു ഉറപ്പു വരുത്തുവാനുള്ള ശ്രദ്ധയും സൂക്ഷ്മതയും ഒരു പുരുഷന്‍ കാണിക്കുക തന്നെ വേണം. മാതാവാരെന്നു തെളിയിക്കപ്പെടെണ്ട കാര്യമില്ല. എന്നാല്‍
പിതൃത്വം അങ്ങനെയല്ല. പിതൃത്വം ഒരു സങ്കല്‍പം മാത്രമാണ്.

കുടുംബ ബന്ധങ്ങളുടെ പരിശുദ്ധി . പവിത്രമായ ഭാര്യ- ഭര്‍തൃബന്ധം; പെണ്ണിന്റെ ചാരിത്ര്യം; പാതിവ്രത്യം തുടങ്ങിയ പരികല്‍പ്പനകള്‍ക്ക് പിറകില്‍
പിതൃത്വമെന്നത് കേവല സങ്കല്‍പം മാത്രമയിക്കൂ എന്ന പുരുഷന്റെ വാശിയാണ്. അത് തെളിയിക്കാനുളള പാവം പുരുഷന്റെ വ്യഗ്രതയാണ് പലപ്പോഴും പുരുഷമേധാവിത്വം എന്നുവിളിച്ചു ആക്ഷേപിക്കപ്പെടുന്നത്.

പുരുഷനും സ്ത്രീയും ഇടകലര്‍ന്ന തൊഴില്‍ സ്ഥലങ്ങളിലെ വിവാഹേതര സ്ത്രീ-പുരുഷ ബന്ധങ്ങള്‍ കുടുംബങ്ങളില്‍ അരാജകത്വം സൃഷ്ടിക്കാറുണ്ട്. ഇതിന്‌ ആരെയാണ് പഴിക്കേണ്ടത്? ഭര്‍ത്താവിനെ? ഭാര്യയെ? അതോ, ഒന്നും കണ്ടില്ലെന്നു നടിക്കുന്ന സമൂഹത്തെയോ?

എന്നും കണ്ടുമുട്ടുന്നവര്‍. പകല്‍ മുഴുവനും ഒന്നിച്ചു, ഒരിടത് ചിലവിടുന്നവര്‍. ചിലപ്പോള്‍ ഒന്നിച്ചിരുന്നു ഭക്ഷണം പങ്കുവെച്ചു കഴിക്കുന്നവര്‍. മഴപെയ്താല്‍ ഒരുകുടയില്‍ ചേര്‍ന്നു നടക്കുന്നവര്‍.സംശയങ്ങള്‍ ജനിപ്പിക്കുന്ന പെരുമാറ്റം. അനാരോഗ്യകരമായ സൗ
ഹൃതം . ദീര്‍ഘ ദീര്‍ഘ സല്ലാപങ്ങള്‍ . മോബൈല മന്ത്രങ്ങള്‍. എന്തോരനുഭൂതി. സംസാര സംഭോഗം മടുത്തു തുടങ്ങുമ്പോള്‍ അവസരങ്ങള്‍ തേടി നടക്കും. കണ്ടെത്തും. വീണു കിട്ടിയാല്‍ മുതലാക്കും. ഇതിനാണ് വനിതാ സംവരണം. ഇതിനോക്കെയാണ് ചില കുടുംബി നികള്‍ ജോലി നേടുന്നത്!

വ്യക്തി സ്വാതന്ത്ര്യം എന്നത് അഴിഞാടാനുള്ള ലൈസന്‍സായി ധരിക്കുന്നവരുണ്ട്.
സമൂഹത്തിനൊരു മനസ്സുണ്ട്. സമൂഹത്തില്‍ ജീവിക്കുമ്പോള്‍ ആ മനസ്സരിഞ്ഞുവേണം പെരുമാറാന്‍. അല്ലെങ്കില്‍ സമൂഹം അടക്കം പറയും. ചിലപ്പോള്‍ അപവാദങ്ങള്‍ കേള്‍ക്കേണ്ടി വരും. തല്ലും കൊ
ള്ളേണ്ടിവരും. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ടി വരില്ല .

പിതൃത്വ
തിന്റെ പേരില്‍ പാവം പുരുഷന്‍ വഞ്ചി ക്കപ്പെടില്ല. (end)

ptsalam 3/11/2011

Followers