Sub : സദാചാര പോലീസ് ചമയല്‍Ref : തസ്നീബാനു സംഭവം 2011 കൊച്ചിന്യായം തന്നെ തസ്നി ബാനുവിന്‍റെ പ്രതികരണം: "ഞാനാരാണെന്നും ഞങ്ങള്‍ തമ്മിലുള്ള ബന്ധമെന്താണെന്നും നിങ്ങളറിയേണ്ട കാര്യമില്ല".എന്നാല്‍ ഇപ്പോഴും എപ്പോഴും അതങ്ങനെ തന്നെയാണോ? സമൂഹത്തിനു ചിലപ്പോള്‍ ചിലത് അറിയേണ്ടി വരില്ലേ? പാതിരാത്രിയോടടുത്ത നേരത്തെ അന്യപുരുഷനോടൊത്തുള്ള ആ യാത്രക്കിടയില്‍ (സുഹൃത്ത് "അന്യ"'ല്ല എന്നു വാദിച്ചാല്‍ നാട്ടുകാരും അന്യരല്ല എന്നു സമ്മതിക്കേണ്ടിവരും!) ഒരു അപകടത്തില്‍ റോഡില്‍ വീണു പരിക്കേറ്റു കിടക്കുകയാണെങ്കില്‍, നടുറോഡില്‍വെച്ച് അക്രമിക്കപ്പെടുകയോ കവര്‍ന്നെടുക്കപ്പെടുകയോ ആണെങ്കില്‍, അവരുടെ രക്ഷക്ക്ആദ്യമാദ്യം ഓടിയെത്തുന്നവര്‍ ആരായിരിക്കും... പോലീസോ നാട്ടുകാരോ ഓട്ടോകാരോ...? അപ്പോഴും പറയുമോ തസ്നി "തൊട്ടു പോകരുതെ"ന്ന്? "ഞങ്ങളാരെന്ന് നിങ്ങളറിയേണ്ടത്തില്ലെ"ന്ന്? ചോദിക്കുമോ, ഞങ്ങളെ രക്ഷിക്കാന്‍, വീട്ടിലെത്തിക്കാന്‍ നിങ്ങള്‍ക്കാര് അവകാശം തന്നുവെന്ന്? അപകടം പോലെതന്നെ അപകട സാധ്യതകളും പരിഗണിക്കപ്പെടേണ്ടതുണ്ട് സമൂഹത്തിന്. കുഴികളില്‍ രാത്രി വണ്ടി ചാടി അപകടം സംഭവിക്കാതിരിക്കാന്‍ നാട്ടുകാര്‍ ചില അടയാളങ്ങള്‍ വെക്കും. അതിനുള്ള ധൈര്യവും അവകാശവും അവര്‍ക്ക് ആരാണ് പതിച്ചു നല്‍കിയതെന്ന് ചോദിച്ചാല്‍ ഉത്തരം മുട്ടും. അതവരുടെ പാരമ്പര്യവും കടമയുമായി അവര്‍ സ്വയം കരുതുന്നത് തെറ്റാണോ? സമൂഹത്തിന് ഒരു മനസ്സുണ്ട്. മനസ്സറിഞ്ഞു പെരുമാറുന്നതാണ് ബുദ്ധി. ആളുകളില്‍ വെറുതെ സംശയങ്ങള്‍ ജനിപ്പിക്കുന്ന ബന്ധങ്ങളില്‍നിന്നും സാഹചര്യങ്ങളില്‍നിന്നും വിട്ടുനില്‍ക്കാന്‍ ശ്രമിക്കുന്നത് സാമൂഹിക ജീവിതത്തില്‍ പുലര്‍ത്തേണ്ട മര്യാദകളില്‍ പ്രധാനപ്പെട്ടതാണ് . അതിനെ തന്നെയാണ് സദാചാരം എന്നു വിളിക്കുന്നത്. മറിച്ച് സമൂഹത്തെ വെല്ലുവിളിച്ചുകൊണ്ട് നടക്കുന്നതും യാത്ര ചെയ്യുന്നതും തല്ലു കൊള്ളിത്തരമെന്നു വിളിക്കപ്പെട്ടാല്‍ ചിലപ്പോള്‍ ക്ഷമിക്കേണ്ടി വരും. അക്രമിക്കപ്പെടുന്നതിനും അനാശാസ്യത്തിനും അവസരങ്ങളും സാഹചര്യങ്ങളും ഒരുക്കിക്കൊടുക്കുന്നത് അവിവേകമാണ് - നല്ല സമൂഹത്തിന്‍റെ ലക്ഷണമല്ല.മുതിര്‍ന്ന പൌരന്മാര്‍ ഇടപെടാനില്ലാത്തതുകൊണ്ടും അധ്യാപകര്‍ ജാഗ്രത പുലര്‍ത്താത്തതുകൊണ്ടുമാണ് സൗഹൃദത്തിന്‍റെ പേരില്‍ ചില തോന്ന്യാസങ്ങളും അനാരോഗ്യകരമായ സ്ത്രീപുരുഷ ബന്ധങ്ങളും കാമ്പസുകളില്‍ മൊട്ടിടുന്നതും പൂത്തുലയുന്നതും. വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ പേരില്‍ ഏത് അഴിഞ്ഞാട്ടങ്ങളെയും പൊറുപ്പിക്കുന്ന അവസ്ഥയിലേക്ക്കേരളം വികസിച്ചുകൂട, ഗോവയെ പോലെ !. ദൈവത്തെ ഭയപ്പെടാത്തവര്‍ക്ക് പിന്നെയുള്ളത് സമൂഹമാണ്. കുറച്ചൊ ക്കെ നാട്ടുകാരെയും പേടിക്കണം നമ്മള്‍. ഹിംസയില്ലാത്ത ഒരു പോലീസിംഗ് ഏത് സമൂഹത്തിലും ആവശ്യമാണ്. പി. ടി. സലാം, മലപ്പുറം
Monday, July 25, 2011
തസ്നീബാനു സംഭവം: randam khandam
Subscribe to:
Posts (Atom)